കടന്നല്‍ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്​

മാനന്തവാടി: കടന്നല്‍ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട്​ മാനന്തവാടി അമ്ബുകുത്തി വനംവകുപ്പി​െന്‍റ കീഴിലുള്ള ഔഷധത്തോട്ടത്തിന് സമീപത്തുനിന്നാണ് കടന്നല്‍ കുത്തേറ്റത്.

പ്രദേശവാസികളായ കെ.കെ. ജബ്ബാര്‍, കെ.കെ. കരിം, കെ.കെ. ഷമീര്‍, വി. സനല്‍, വി.എസ്. നിഖില്‍, കൊല്‍ക്കത്ത സ്വദേശി സെയ്ഫുദ്ദിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വിന്‍സന്‍റ് ഗിരി ആശുപത്രിയില്‍ ചികിത്സ തേടി. ഔഷധത്തോട്ടത്തില്‍നിന്നാണ് കടന്നല്‍ എത്തിയതെന്നും കൂട് കത്തിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *