വിജയത്തിനരികെ ബൈഡന്‍; നിയമയുദ്ധത്തിന് ഒരുങ്ങി ട്രംപ്

വോട്ടെണ്ണലിന്‍‍റെ മൂന്നാം ദിവസവും സസ്പെന്‍സ് തീരാതെ അമേരിക്കന്‍ ജനവിധി. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡന്‍ പ്രസി‍ഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍, നിയമപരമായി താന്‍ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാള്‍ഡ് ട്രംപ് അല്‍പസമയം മുമ്ബ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ താന്‍ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി വരെ പോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജോര്‍ജിയ, പെന്‍സിവേനിയ, നെവാഡ, അരിസോണ, നോര്‍ത്ത് കേരോലിന എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോ​ഗമിക്കുന്നു. മിക്കയിടത്തും വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഫലം അറിയാമെന്നാണ് ഇലക്ഷന്‍ അധിക‍തര്‌ നല്‍കുന്ന വിവരം. പോസ്റ്റല്‍ വോട്ടുകള്‍ ഇപ്പോഴും എണ്ണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *