സ്കൂ​ളു​ക​ള്‍ തു​റ​ന്നു; ആ​ന്ധ്ര​യി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ്

അ​മ​രാ​വ​തി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ന്‍​പ​ത്, പ​ത്ത് ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​വം​ബ​ര്‍ ര​ണ്ട് മു​ത​ലാ​ണ് ആ​ന്ധ്ര​യി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ത്ര​യും വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. സം​ഭ​വം സം​സ്ഥാ​ന​ത്ത് വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലേ​ക്ക് 9.75 ല​ക്ഷം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ 3.93 ല​ക്ഷം പേ​ര്‍ ക്ലാ​സു​ക​ളി​ലെ​ത്തി. 1.11 ല​ക്ഷം അ​ധ്യാ​പ​ക​രി​ല്‍ 99,000ത്തി​ല​ധി​കം പേ​ര്‍ ബു​ധ​നാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​ക​ണ​ക്ക് ആ​ശ​ങ്കാ​ജ​ന​ക​മ​ല്ലെ​ന്നാ​ണ് സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ണ​ര്‍ വി.​ചി​ന്ന വീ​ര​ഭ​ദ്രു​ഡു​വി​ന്‍റെ വാ​ദം. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *