തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഘട്ടം ഡിസം. എട്ടിന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം. രണ്ടാംഘട്ടം ഡിസംബര്‍ 10നും മൂന്നാം ഘട്ടം ഡിസം. 14നും നടക്കും.
വോട്ടിങ് മെഷീനുകളുടെ പരിശോധന ഏതാണ്ട് പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ്. കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കും. ഇതിന് മൂന്ന് ദിവസം മുമ്ബ് അേപക്ഷിക്കണം.
