കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *