കരിപ്പൂര്‍ വിമാന ദുരന്തം: നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം – പ്രവാസി വെല്‍ഫെയര്‍ ഫോറം

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. പത്തുലക്ഷം രൂപ മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ടരലക്ഷം രൂപ ഗുരുതരമായ പരിക്കേറ്റവര്‍ക്കും നിസ്സാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷംരൂപ കേരള സര്‍ക്കാറും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ദുരന്തം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുകയോ ധനസഹായം വിതരണം ചെയ്യുകയോ ഉണ്ടായിട്ടില്ല. പരിക്കേറ്റവര്‍ക്ക് ചികിത്സ ഇനത്തില്‍ എയര്‍ ഇന്ത്യാ നല്‍കിയ പ്രാഥമിക സഹായമല്ലാതെ മറ്റെന്നും ലഭ്യമായിട്ടില്ല. ചികിത്സക്കായി പല കുടുംബങ്ങളും ഇപ്പോഴും പ്രയാസപ്പെടുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *