വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം ഡോണള്‍ഡ് ട്രംപ് അംഗീകരിക്കാത്തിനെതിരെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. ട്രംപ് തോല്വിസമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ പാരമ്ബര്യത്തിന് ചേര്‍ന്ന നടപടിയല്ല ട്രംപ് സ്വീകരിക്കുന്നതെന്നും ബൈഡന് പറഞ്ഞു.
ട്രംപിന് വോട്ട് ചെയ്തവരുടെ നിരാശ മനസിലാക്കുന്നു. എന്നാല്‍, അതില്‍ ഏറിയ പങ്ക് ആളുകളും രാജ്യം ഒരുമയോടെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ബൈഡന് പറഞ്ഞു.
ട്രംപ് അംഗീകരിച്ചില്ലെങ്കിലും അമേരിക്കന്‍ ജനതയ്ക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നു പറഞ്ഞ ബൈഡന് ജനുവരി 20ന് ഇതിനൊരവസാനമുണ്ടാകുമെന്നും വ്യക്തമാക്കി.
