പതിനഞ്ചുകാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച് കോടതി ഉത്തരവ്. വിദ്യാര്‍ഥിയുമായി പ്രേമത്തിലാണെന്ന് അധ്യാപികയുടെ വാദം തള്ളിയാണ് കോടതിയുടെ നടപടി.
32 വയസുകാരിയായ അധ്യാപിക 15 വയസുകാരനായ വിദ്യാര്‍ഥിയെ 2014 മുതല്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ഓക്സ്ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍ മക്രോബി എന്ന യുവതിക്കെതിരെയാണ് കേസ്.
അധ്യാപികയുടെ ലൈംഗിക അതിക്രമം മൂലം തകര്‍ന്നുപോയെന്ന് വിദ്യാര്‍ഥി അധ്യാപികയുടെ അതിക്രമത്തില്‍ നിന്ന് രക്ഷപെടാന്‍ നിരവധി തവണ ശ്രമിച്ചിരുന്നുവെന്നും വിദ്യാര്‍ഥി കോടതിയില്‍ മൊഴി നല്‍കി.
