മലപ്പുറം ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ നവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ നവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. പത്ത് ദിവസം മുമ്ബാണ് ഇവര്‍ വിവാഹിതരായത്.

രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദീന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചേലേമ്ബ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന. മാതാവ് ഷഹര്‍ബാനു.

Leave a Reply

Your email address will not be published. Required fields are marked *