വെല്‍ഫെയര്‍ പാര്‍ടിയുമായി കൂട്ടുകെട്ടില്ല, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചകാര്യം അറിയില്ല

വെല്‍ഫെയര്‍ പാര്‍ടിയുമായി കൂട്ടുകെട്ട് വേണ്ടെന്ന പഴയ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സഖ്യകക്ഷികളുമായി മാത്രം ചര്‍ച്ച മതിയെന്നാണ് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ മുല്ലപ്പള്ളി തയ്യാറായില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ എ വിജയരാഘവന്‍ യോഗ്യനല്ല.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം വിശവാസയോഗ്യമാണെന്നതില്‍ തര്‍ക്കമില്ല. കെ എം ഷാജിക്കെതിരായ അന്വേഷണം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കേരളത്തിന്റെ പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടികളില്‍ നിലപാട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *