കോഴിക്കോട്: കൊയിലാണ്ടിയില്‍ അനധികൃതമായി കരിങ്കല്ല് കടത്താന്‍ ശ്രമിച്ച പതിനേഴ് ടിപ്പര്‍ ലോറികള്‍ പിടികൂടി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. പാറമടയ്ക്ക് അനുമതിയുണ്ടെങ്കിലും പാസില്ലാതെയാണ് കല്ല് കടത്തിയത്. അവധി ദിനത്തില്‍ നിയമം ലംഘിച്ച് കല്ല് കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചാണ് കലക്ടര്‍ സ്ഥലത്തെത്തി ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. കല്ലു നിറച്ച പതിനേഴ് ലോറികളും കൊയിലാണ്ടി താലൂക്ക് ഓഫിസിലേക്ക് മാറ്റി. പിഴയടച്ചാല്‍ മാത്രമെ ഈ വാഹനങ്ങള്‍ ഇനി വിട്ടുനല്‍കു. അതുവരെ ലോറികള്‍ റവന്യൂ വകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കും.
