കല്‍പ്പറ്റ: തദ്ദേശ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വയനാട്ടിലും എല്‍ഡിഎഫില്‍ തര്‍ക്കം ശക്തമാകുകയാണ്. ജില്ലാ പഞ്ചായത്തിലെ മേപ്പാടി ഡി വിഷനുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടക്കുന്നത്. എല്‍ജെഡിയും, സിപിഐയും മേപ്പാടി സീറ്റിനായി രംഗത്ത് വന്നതോടെയാണ് തര്‍ക്കമായത്.
എന്നാല്‍, മുന്നണിയില്‍ പുതിയ കക്ഷികള്‍ വന്നപ്പോഴുണ്ടായ സ്വഭാവിക പ്രശ്നങ്ങള്‍ മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് പറയുന്നു. ഇതേതുടര്‍ന്ന് ജില്ലാ പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളില്‍ നാമനിര്‍ദ്ദേശ പത്രിക ഇന്ന് സമര്‍പ്പിക്കുകയില്ല. മറ്റുള്ള ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികള്‍ മാത്രമാകും ഇന്ന് പത്രിക സമര്‍പ്പിക്കുന്നത്.
