പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ പ്രതി പിടിയില്‍

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ കേസിലെ പ്രതി പിടിയില്‍. ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശി ശ്യംകുമാറി(32)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ പരാതിക്കാരി ഒരു വര്‍ഷം മുമ്ബ് വരെ എരമല്ലൂരില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിച്ചെത്തി പ്രതി പരാതിക്കാരിയെ ശല്ല്യപ്പെട്ടുത്തുവാന്‍ തുടങ്ങിയതോടെ പരാതിക്കാരി അയ്യപ്പന്‍കാവ് ഭാഗത്തേക്ക് താമസം മാറി.

ഈ മാസം 16ന് രാവിലെഏഴ് മണിക്ക് യുവതി ഓഫീസിലേക്ക് പോകുന്നതിനായി അയ്യപ്പന്‍കാവ് ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്ന സമയം ബൈക്കില്‍ എത്തിയ പ്രതി യുവതിയോട് പ്രണയാഭ്യാര്‍ഥന നടത്തുകയും അത് നിരസിച്ച യുവതിയെ പരസ്യമായി അസഭ്യം പറയുകയും ,മുഖത്ത് അടിക്കുകയും, റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി പരാതിക്കാരിയുടെ വീടിന്റെ സമീപത്ത് ഉണ്ടെന്ന് മനസിലാക്കിയ പോലീസ് സ്ഥലത്ത് എത്തുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *