തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ മാറ്റം സി പി എം സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയുളള എ വിജയരാഘവന്‍. എല്ലാക്കാലത്തും ഒരാളല്ലല്ലോയെന്നും കുറച്ച് കാത്തിരുന്നാല്‍ പാര്‍ട്ടി തീരുമാനം അറിയാന്‍ സാധിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സി എ ജി കണക്ക് മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കുടുംബത്തെ പാര്‍ട്ടിയും സര്‍ക്കാരും പിന്തുണച്ചില്ല എന്ന പരാതി കോടിയേരിക്ക് ഇല്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സോളാര്‍ കേസില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
