ഹിമാചല്‍ പ്രദേശ്: ലാഹോളില്‍ ഒരു ഗ്രാമത്തില്‍ 52 വയസ്സുകാരനൊഴികെയുള്ള മുഴുവന്‍ ഗ്രാമവാസികള്‍ക്കും കൊറോണ പോസിറ്റീവ്. മണാലി-ലേഹ് പ്രധാനപാതയില്‍ തോറാങ് ഗ്രാമത്തിലാണ് 42 നിവാസികളില്‍ 41 പേര്‍ക്കും കോവിഡ് പോസിറ്റീവായത്.
തണുപ്പ് കാലമായതിനാല്‍ ഗ്രാമത്തിലെ മറ്റ് ആളുകള്‍ കുളുവിലാണ് നിലവില്‍ താമസം. ബാക്കിയുള്ള ഗ്രാമവാസികളില്‍ 52 കാരനായ ഭൂഷണ്‍ താക്കൂര്‍ ഒഴിച്ച് മറ്റെല്ലാവര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചു.
