ബി​ഹാ​റി​ല്‍ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ബി​ഹാ​റി​ലെ ഗ​യ​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മാ​വോ​യി​സ്റ്റു​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മാ​വോ​യി​സ്റ്റ് സോ​ണ​ല്‍ ക​മാ​ന്‍​ഡ​ര്‍ അ​ലോ​ക് യാ​ദ​വാ​ണ് മ​രി​ച്ച​ത്. എ​കെ-47 തോ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​ദേ​ശ​ത്തു​നി​ന്നും സേ​ന പി​ടി​ച്ചെ​ടു​ത്തു. മാ​വോ​യി​സ്റ്റു​ക​ള്‍ പ്ര​ദേ​ശ​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​താ​യി സേ​ന​യ്ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന ഇപ്പോഴും തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *