അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും; അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ചെന്നൈയില്‍ തുടരുന്ന അമിത് ഷാ ഇന്ന് നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ നടത്തും.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേന്ദ്രമന്ത്രിയായത്തിന് ശേഷം ആദ്യമായി അമിത് ഷാ ചെന്നൈയിലെത്തിയത്. ഇന്നലെ രാത്രി ഏറെ വൈകിയും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അമിത് ഷാ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോര്‍ കമ്മിറ്റിയില്‍ അമിത് ഷാ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *