ന്യൂഡല്‍ഹി: ഹാഥറസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സംരക്ഷണം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.പിയില്‍ ഗുണ്ടാരാജാണ് നടക്കുന്നതെന്നതില്‍ പുതിയ ഉദാഹരണമാണിതെന്ന് രാഹുല്‍ പീപ്ള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്ട്ടീസിെന്റ (പി.യു.സി.എല്‍) റിേപ്പാര്‍ട്ട് പങ്കുവെച്ച് കുറിച്ചു.
ആക്രമണം നേരിട്ടവരെ യു.പി സര്‍ക്കാര്‍ നിരന്തരം ചൂഷണം ചെയ്യുകയാണ്. ഹാഥറസ് ബലാത്സംഗ കൊലപാതകത്തില്‍ രാജ്യം മുഴുവന്‍ സര്‍ക്കാറിനോട് ഉത്തരം തേടുകയാണെന്നും എല്ലാവരും പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
