കൊറോണ; പാര്‍ലമെന്റ് ശീതകാല സമ്മേളനം മാറ്റിവെച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു. ബജറ്റ് സമ്മേളനത്തിനൊപ്പമായിരിക്കും ഇത്തവണ ശീതകാല സമ്മേളനം നടക്കുക. ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് അവതരണം.

ഇതാദ്യമായല്ല പാര്‍ലമെന്റ് സമ്മേളന ചരിത്രത്തില്‍ ശീതകാല സമ്മേളനം മാറ്റിവെയ്ക്കുന്നത്. 1952 മുതല്‍ 2019 വരെ നടന്ന രാജ്യസഭയുടെ 65 ശീതകാല സമ്മേളനങ്ങളില്‍ എട്ടെണ്ണം ഡിസംബറിലും രണ്ടെണ്ണം ജനുവരി മാസത്തിലുമാണ് നടന്നത്. 1962 ലേയും 1963 ലേയും സമ്മേളനങ്ങള്‍ ജനുവരിയിലാണ് നടന്നത്.

നേരത്തെ കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം നടത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി എംപിമാര്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശീതകാല സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *