തീരദേശ വികസന കോര്‍പ്പറേഷനില്‍ ഒഴിവുകള്‍

തിരുവന്തപുരം: സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനില്‍ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(സിവില്‍) അസിസ്റ്റന്റ് എഞ്ചിനീയര്‍(സിവില്‍)ഡിവിഷണല്‍ അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍): യോഗ്യത ബി.ടെക്/ബി.ഇ(സിവില്‍) സര്‍ക്കാര്‍ വകുപ്പുകളിലും/സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ തത്തുല്യ തസ്തികയില്‍ എട്ട് വര്‍ഷം ജോലി ചെയ്ത് പരിചയസമ്പന്നരായ ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍): യോഗ്യത ബി.ടെക്/ബി.ഇ (സിവില്‍) സര്‍ക്കാര്‍ വകുപ്പുകളിലും തത്തുല്യ തസ്തികയിലോ, ഉയര്‍ന്ന തസ്തികയിലോ അഞ്ച് വര്‍ഷത്തെ പ്രവ്യത്തി പരിചയം. അല്ലെങ്കില്‍ തത്തുല്യ തസ്തികയില്‍ എട്ട് വര്‍ഷം ജോലി ചെയ്ത് പരിചയ സമ്പന്നരായ ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍. ഡിവിഷണല്‍ അക്കൗണ്ടന്റ:് യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം സര്‍ക്കാര്‍ വകുപ്പുകളിലും/സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 2016 ജനുവരി ഒന്നിന് 58 വയസ് കഴിയാന്‍ പാടില്ല. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് നാലിന് മുന്‍പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ചലച്ചിത്ര കലാഭവന്‍ ബില്‍ഡിംഗ്, ഒന്നാം നില, വഴുതക്കാട്, തിരുവനന്തപുരം 695014 വിലാസത്തില്‍ ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *