പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ വിലക്കിയ നടപടിക്ക് താല്‍ക്കാലിക സ്റ്റേ

കൊച്ചി: പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ(പിഡബ്ല്യൂസി) വിലക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന പിഡബ്ല്യൂസിയുടെ വാദം അംഗീകരിച്ചാണ് നടപടി.

ജസ്റ്റിസ് പി വി ആശയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമനങ്ങളിലെ സുതാര്യത കുറവാണെന്നും, യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്നും ആരോപിച്ചായിരുന്നു സര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് ഐടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ വിലക്കിയത്. നടപടി ചോദ്യം ചെയ്ത് പിഡബ്യൂസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *