കാമുകനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; യുവതിയുടെ നാല് വിരലുകള്‍ അറുത്തുമാറ്റി അച്ഛനും സഹോദരനും

ബംഗളൂരു: കാമുകനെ വിവാഹം കഴിക്കുന്നത് ഇഷ്ടമില്ലാത്തതിനെ തുടര്‍ന്ന് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി. വിരലുകള്‍ നഷ്ടമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനലക്ഷ്മി എന്ന യുവതിയുടെ കൈവിരലുകളാണ് മുറിച്ചുമാറ്റിയത്.

ദീര്‍ഘനാളായി സത്യയും യുവതിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇത് ധിക്കരിച്ച്‌ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

ശനിയാഴ്ച ധനലക്ഷ്മിയെ സഹോദരനും അച്ഛനും ഒരു മെഡിക്കല്‍സ്‌റ്റോറിന് സമീപത്തുവച്ച്‌ കണ്ടുമുട്ടി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമായി. രണ്ടുപേരും ചേര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ ഇവര്‍ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *