ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ജീവിതം സുഗമമാക്കാനാണ് ശ്രമിക്കുന്നത്; പ്രധാനമന്ത്രി

കഴിഞ്ഞ കാലഘട്ടങ്ങളിലെ ചില നിയമങ്ങള്‍ നിലവിലെ കാലഘട്ടത്തില്‍ ഒരു ബാധ്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് പരിഷ്കരണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര മെട്രോ പ്രോജക്‌ട് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്‌ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നയത്തിനെതിരെ കര്‍ഷക പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇത്തരമൊരു പ്രസ്താവന.

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതം സുഗമമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക, ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കുക എന്നിവയും സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നുണ്ട്. പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *