ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. രാവിലെ ഷക്കര്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് പേരെയും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ കശ്മീരില്‍ നിന്നുമുള്ളവരുമാണ്.

അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഒരാള്‍ പഞ്ചാബില്‍ ശൗര്യ ചക്ര അവാര്‍ഡ് ജേതാവ് ബല്‍വീന്ദറിന്‍റെ കൊലപാതകവുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ മയക്കുമരുന്ന് സംഘമാണെന്നും മയക്കുമരുന്ന് കൈമാറ്റത്തിന് ഐ.എസ്.ഐ പിന്തുണ ഉള്ളതായും ഡിസിപി പ്രമോദ് കൂശ്വാഹ പറഞ്ഞു. ഏറ്റുമുട്ടലിന് പിന്നാലെ ഡല്‍ഹിയില്‍ പൊലീസ് പരിശോധന ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *