മണ്ഡലകാല മഹോത്സവം : തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

സന്നിധാനം : ചൊവ്വാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നുംപുറപ്പെട്ട തങ്കഅങ്കി രഥ ഘോഷയാത്ര ഉച്ചക്ക് പമ്ബയില്‍ എത്തിച്ചേരും. മൂന്ന് മണിവരെ ഭക്തര്‍ക്ക് പമ്ബയില്‍ തങ്കഅങ്കി ദര്‍ശനത്തിന് അവസരമുണ്ട്. മൂന്ന് മണിയോടെ തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ട് വരും.ശരംകുത്തിയില്‍ വച്ച്‌ തങ്ക അങ്കിക്ക് ദേവസ്വം ബോര്‍ഡ് അധികൃര്‍ ആചാരപരമായ വരവേല്‍പ് നല്‍കും.

ആറര മണിക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്ര കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഉച്ചക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഒരുമണിക്ക് ശേഷം തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.

നാളെയാണ് മണ്ഡല പൂജ. ഉച്ചക്ക് പതിനൊന്ന് നാല്‍പ്പതിനും പന്ത്രണ്ട് ഇരുപതിനും ഇടക്ക് ഉച്ചപൂജയോട് അനുബന്ധിച്ച്‌ നടക്കുന്ന പ്രത്യേക പൂജയാണ് മണ്ഡല പൂജ.

Leave a Reply

Your email address will not be published. Required fields are marked *