കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 45കാരനായ പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ കുട്ടിയുടെ സഹോദരന്റെ സുഹൃത്തും അറസ്റ്റിലായി. കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കിയതോടെയാണ് പിതാവ് പീഡിപ്പിച്ച വിവരം വെളിപ്പെട്ടത്.
പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ നൗഷാദാ(22)ണ് ആദ്യം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിങില്‍ പിതാവ് പീഡിപ്പിച്ച വിവരവും വെളിപ്പെടുത്തി. മദ്യലഹരിയില്‍ പിതാവ് കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണ്.
