കോഴിക്കോട്: എന്‍സിപി എല്‍ഡിഎഫില്‍ തന്നെയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് അതാണ് പറഞ്ഞത്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരട്ടെയെന്നും ശശീന്ദ്രന് പറഞ്ഞു.
അതേസമയം മുന്നണി മാറ്റത്തെ കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് ശരത് പവാറും പ്രഫുല്‍ പട്ടേലുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഉണ്ടാകുമെന്നും മാണി സി. കാപ്പന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച നാലു സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും തീരുമാനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകുമെന്നും ടി.പി. പീതാംബരനും പറഞ്ഞു.
