കോവിഡാനന്തര രോഗങ്ങളുടെ പിടിയില്‍ കേരളം, ആരോഗ്യവകുപ്പിന് ആശങ്ക

സംസ്ഥാനത്ത് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. സര്‍ക്കാരിന്‍റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. കോവിഡ് ഭേദമായതിന് ശേഷം മരണപ്പെടുന്നവരുടെ എണ്ണവും കേരളത്തില്‍ ഗണ്യമായി ഉയരുകയാണ്. ഹൃദയാഘാതം, തലച്ചോറില്‍ രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്.

സംസ്ഥാനത്തൊട്ടാകെയുള്ള 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കാണ്. 7,409 പേരാണ് ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുള്ളത്. പേശി, അസ്ഥി സംബന്ധമായ അസുഖങ്ങളുമായി 3341 പേര്‍ ചികിത്സ തേടി. ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ഞരമ്ബ് സംബന്ധമായ രോഗങ്ങളുമായി 1400 പേരും ചികില്‍സ തേടിയിട്ടുണ്ട്.

അതേസമയം കോവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണത്തിലും കേരളം ഇപ്പോള്‍ മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇരുപതിനടുത്താണ് പ്രതിദിന മരണ സംഖ്യ.

Leave a Reply

Your email address will not be published. Required fields are marked *