തിരുവനന്തപുരം: ജനപിന്തുണയില്ലാത്തെ നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം മുന്നണി വിട്ടു പോയാലും ഇടതുജനാധിപത്യ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. തെരഞ്ഞെടുപ്പില്‍ ഓരോ തവണ തോല്‍ക്കുമ്ബോഴും മാണി. സി. കാപ്പന്‍ സിനിമാക്കാര്‍ക്ക് പിന്നാലെ പോകുകയായിരുന്നു.
പാലായില്‍ സിപിഐഎം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്. മാണി. സി. കാപ്പന്‍ പോയതു കൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം. എം. മണി പറഞ്ഞു. എല്‍ഡിഎഫ് വിടുമെന്ന പ്രഖ്യാപനവുമായി മാണി. സി. കാപ്പന്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഘടക കക്ഷിയാകുമെന്നാണ് മാണി. സി. കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായില്‍ എത്തുന്നതിനു മുന്‍പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു. എല്‍.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനില്‍ക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി.
