കറുപ്പിനോട് പിണറായിക്ക് എന്താണ് ഇത്ര ദേഷ്യം; ചെന്നിത്തല

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ല. പ്രധാനമന്ത്രിക്ക് മുമ്ബില്‍ പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താകുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നും ചെന്നിത്തല കോട്ടയത്ത് വ്യക്തമാക്കി.

പിന്‍വാതില്‍ നിയമനം ഉറപ്പിക്കാനാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗമെന്ന് ചെന്നിത്തല പറഞ്ഞു. തൊഴില്‍ കാത്തിരിക്കുന്ന യുവാക്കളോടുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. സെക്രട്ടറിയേറ്റിനു മുമ്ബിലെ സമരം നടത്തുന്നവരോട് മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്‍തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം. ശബരിമല യുവതീ പ്രവേശനത്തില്‍ സമരം ചെയ്‍തവര്‍ക്കെതിരെയെടുത്ത കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *