കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തകം വില്‍ക്കാനായി വീട്ടിലെത്തിയ 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. വീടുകള്‍ കയറി പുസ്തകങ്ങള്‍ വില്‍പന നടത്തുന്ന പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്.പെണ്‍കുട്ടിയെ വീടിനുള്ളില്‍വച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. രഞ്ജിത്തിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വനിതാ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.
