മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട : ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ എംസി റോഡില്‍ അപകടത്തില്‍പ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *