നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 87 സീറ്റിന് മുകളില്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ക്ക് സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ അവകാശമാണ് കൂടുതല്‍ സീറ്റെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് മുന്നണി വിട്ട എല്‍ജെഡിയുടെ സീറ്റുകളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എവിടെയും കെ മുരളീധരനെ ഒഴിവാക്കിയിട്ടില്ലെന്നും മുസ്ലിം ലീഗിന് കടുംപിടുത്തമുണ്ടാകില്ലെന്നും ലീഗ് യാഥാര്‍ത്ഥ്യബോധമുള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും . മാണി സി കാപ്പനെ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയും ഇതില്‍ ചര്‍ച്ചകള്‍ നന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
