കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട : നാലര കിലോ സ്വര്‍ണവുമായി 5 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലര കിലോ സ്വര്‍ണവുമായി 5 പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന നാല് പേരും ദുബായില്‍ നിന്നും വന്ന ഒരാളുമാണ് കസ്റ്റംസിന്റെ പിടിയിലായത്.

കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജാല്‍, നാദാപുരം സ്വദേശി മുസ്തഫ, കാസര്‍കോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടിയിരുന്നു. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍ എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *