ആഭരണ മോഷണം: പൂജാരി അറസ്​റ്റില്‍

വാ​ഴ​ക്കാ​ട്: ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ​ക്കെ​ത്തു​ന്ന ഭ​ക്ത​ര്‍ ന​ല്‍​കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ പൂ​ജാ​രി അ​റ​സ്​​റ്റി​ല്‍. ക​ക്കോ​വ് തൃ​ക്കോ​വി​ല്‍ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​നീ​ഷ് എ​ന്ന ശ​ശി​യെ​യാ​ണ്​ (34) വാ​ഴ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ക​രം മു​ക്കു​പ​ണ്ട​മാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ല്‍​വെ​ച്ച​ത്. കൂ​ടാ​തെ നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി പൂ​ജാ​ക​ര്‍​മ​ത്തി​നാ​യി ഇ​യാ​ള്‍ പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​പ്പ​റ്റി. പ്ര​വൃ​ത്തി​യി​ല്‍ സം​ശ​യം തോ​ന്നി​യ ക്ഷേ​ത്ര​ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സം​ഭ​വ​മ​റി​ഞ്ഞ​ത്.

സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റ്റി​പ്പ​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ മു​മ്ബും വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി പ​ണം ത​ട്ടി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് ​െപാ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *