സൗദിയില്‍ കോവിഡ്​ വ്യാപനത്തില്‍ വീണ്ടും നേരിയ വര്‍ധന

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധനവ്​. കഴിഞ്ഞ 24 മണിക്കൂറില്‍ 327 പേര്‍ക്കാണ്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​. രോഗബാധിതരില്‍ 318 പേര്‍ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേര്‍ മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375333 ആയി. ഇതില്‍ 366412 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6466 ആയി. 2455 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 174, കിഴക്കന്‍ പ്രവിശ്യ 69, മക്ക 31, അല്‍ഖസീം 16, മദീന 6, അല്‍ജൗഫ്​ 6, നജ്‌റാന്‍ 6, വടക്കന്‍ അതിര്‍ത്തി മേഖല 5, അല്‍ബാഹ 4, അസീര്‍ 3, ഹാഇല്‍ 3, തബൂക്ക്​ 2, ജീസാന്‍ 2.

Leave a Reply

Your email address will not be published. Required fields are marked *