മത്സ്യബന്ധന വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം; കെ സുരേന്ദ്രന്‍

കോഴിക്കോട്:മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടതു-വലതു മുന്നണിയിലെ നേതാക്കന്മാര്‍ക്ക് അഴിമതിയെക്കുറിച്ച്‌ നേരത്തെ വിവരം അറിയാം. രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യം അറിയാമായിരുന്നു എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

പ്രതിപക്ഷം ഇപ്പോള്‍ ഈ കരാറുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നതിന് പിന്നില്‍ മറ്റ് എന്തോ ധാരണ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ നിരയിലെ നേതാക്കളുടെ പങ്കും അന്വേഷിക്കണം. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം.

ബഫര്‍സോണ്‍ വിഷയത്തില്‍ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണ്. വയനാടിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്യുന്നില്ല. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോകുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *