ചേര്‍ത്തല: ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ നല്ല കാര്യം ചെയ്തെന്നാണ് തന്‍റെ നിലപാട്. രാഷ്ട്രീയക്കാര്‍ അവരുടെ കണ്ണിലൂടെ പല വിധത്തില്‍ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല കേസില്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി നിരാശാജനകമെന്നും സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്നും താന്‍ പറഞ്ഞിരുന്നു. ശബരിമലയുടെ പേരില്‍ സമരം ഉണ്ടാക്കി സമുദായ അംഗങ്ങള്‍ തെരുവില്‍ ഇറങ്ങരുതെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അംഗങ്ങള്‍ സമരത്തിലിറങ്ങിയത് സമുദായത്തിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
