താമരശ്ശേരി ചുരത്തില്‍ മിനി ബസ് സര്‍വ്വീസ് തുടരും

താമരശ്ശേരി: ചുരത്തില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മിനി ബസ് സര്‍വിസ്​ തുടരും.

മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളില്‍ നിന്നും സര്‍വിസ്​ ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച്‌ ദൂരം നടന്ന് ബസില്‍ കയറാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്.

ഈ ഭാഗത്ത് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *