തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ടം ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന്; ആ​ഞ്ഞ​ടി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മെ​ന്ന് മ​മ​ത തു​റ​ന്ന​ടി​ച്ചു.

ബി​ജെ​പി​യു​ടെ ക​ണ്ണി​ലൂ​ടെ​യ​ല്ല, പ​ശ്ചി​മ ബം​ഗാ​ളി​നെ സം​സ്ഥാ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധി​കാ​രം ഇ​വി​ടു​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദു​ര്‍​വി​ന​യോ​ഗം ചെ​യ്യ​രു​തെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണോ? ആ​സാ​മി​നും ത​മി​ഴ്നാ​ടി​നും ശേ​ഷം ബം​ഗാ​ളി​ലേ​ക്ക് വ​രു​ന്ന​തി​നാ​ണോ? ഇ​ത് ബി​ജെ​പി​യെ സ​ഹാ​യി​ക്കി​ല്ല. ത​ങ്ങ​ള്‍ അ​വ​രെ ത​ക​ര്‍​ക്കു​മെ​ന്നും മ​മ​ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *