മാദ്ധ്യമ പ്രവര്‍ത്തകര്‍, മില്‍മ, റെയില്‍വെ ഉള്‍പ്പടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്‌റ്റല്‍ വോട്ട് സൗകര്യം

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്‌റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മാണ അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഇത്തവണ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും,​ മില്‍മ,​ റെയില്‍വെ ജീവനക്കാര്‍ക്കും ഇത്തവണ പോസ്‌റ്റല്‍ വോട്ട് അനുവദിക്കും. കൊവിഡ് മാനദണ്ഡമനുസരിച്ച്‌ കൊട്ടിക്കലാശമാകാമെന്നും ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ അനുവദിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പോസ്‌റ്റല്‍ വോട്ട് ചെയ്യാനാകൂ. ഇതിനായി 12-ഡി ഫോം പൂരിപ്പിച്ച്‌ നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മാണ പറഞ്ഞു. ഇത്തവണ പോസ്‌റ്റല്‍ വോട്ടിന് വീഡിയോഗ്രാഫ് നിര്‍ബന്ധമാക്കും. കള‌ളവോട്ടിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌താല്‍ ഇവര്‍‌ക്കെതിരെ കേസെടുക്കും അവരെ സസ്‌പെന്‍ഡ് ചെയ്യും.തിരഞ്ഞെടുപ്പ് ജോലിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരെ അതിന് ശേഷവും കമ്മീഷന്‍ സംരക്ഷിക്കും. ഇവര്‍ക്ക് അപകടമുണ്ടാകുകയോ പരിക്കേല്‍ക്കുകയോ ചെയ്‌താല്‍ 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *