കോണ്‍ഗ്രസിന് ചെറിയ ഭൂരിഭക്ഷമാണെങ്കില്‍ ബി ജെ പി അട്ടിമറിക്കും: രാഹുല്‍ ഗാന്ധി

ചെന്നൈ |: മൂന്നില്‍ രണ്ട് ഭൂരിഭക്ഷമില്ലാതെ അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് രക്ഷയില്ലെന്ന് പരിതപിച്ച്‌ രാഹുല്‍ ഗാന്ധി. 10 മുതല്‍ 15 സീറ്റുകളുടെ ചെറു ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതെങ്കില്‍ ബി ജെ പി അട്ടിമറിയിലൂടെ ഭരണം പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അഭിഭാഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

അട്ടമറിക്കായി ബി ജെ പി വലിയ തോതില്‍ പണം ഇറക്കുന്നു. ഇത് മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങള്‍ ഇത്തരം അട്ടിമറിക്കു കൂട്ടുനില്‍ക്കുന്നു. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് രണ്ട് പേര്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ഉപകാരമുള്ളത്. ആ രണ്ട് പേരുടെ സമ്ബത്തുകള്‍ മാത്രമാണ് വര്‍ധിക്കുന്നത്. നരേന്ദ്ര മോദിക്ക് ചൈനയെ ഭയമാണ്. കുറച്ചു പേരുടെ താത്പര്യങ്ങക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *