ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. മേല്‍മുറി 27 സ്വദേശി പുത്തന്‍കുടിയില്‍ ഭരതന്‍ (54) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസയില്‍ മിനി മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പരേതരായ കുഞ്ഞിക്കുട്ടന്‍്റെയും ചീരുദേവിയുടെയും മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു .
