ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടി ; വി.മുരളീധര

തിരുവനന്തപുരം : മുസ്ലീം ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിയ്ക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരും. ലീഗിന് വര്‍ഗീയത മാറ്റി വെച്ച്‌ വരാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയായിരുന്നു മുരളീധരന്റെ പരാമര്‍ശം. ബിജെപി നേതാക്കള്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *