റിയാദ്: സൗദി അറേബ്യയില്‍ മിനി ബസ് അപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. സൗദിയിലെ തായിഫിനടത്താണ് അപകടം നടന്നത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29) കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് മലയാളി നഴ്സുമാര്‍ പരിക്കുപറ്റി ചികിത്സയിലാണ്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിക്ക് തായിഫിനടത്തു വച്ചാണ് അപകടം സംഭവിച്ചത്.
താഴ്ചയിലേക്ക് വാന്‍ മറിയുകയായിരുന്നു. റിയാദില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി തങ്ങള്‍ ജോലി ചെയ്യുന്ന ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു നഴ്‌സുമാര്‍. മറ്റ് രണ്ട് നഴ്സുമാരായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.
