വാഹന പണിമുടക്ക്: നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടിലേക്കു മാറ്റി. എസ്‌എസ്‌എല്‍സി പരീക്ഷയും മാറ്റി. എട്ടാം തീയതി നടത്തിയേക്കും. മറ്റു തീയതികളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്കായതിനാലാണു പരീക്ഷകള്‍ മാറ്റിയത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *