മലപ്പുറം: കേരളീയ ജനതയുടെ വികാരം യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചു വരണമെന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
മാനവിക ഐക്യത്തിന് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയുടെ പ്രചാരണാര്‍ഥം വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ത്രിദിന പദയാത്രയുടെ സമാപന പൊതുസമ്മേളനം വേങ്ങര കച്ചേരിപ്പടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും അഴിമതി നിറഞ്ഞതും സ്വന്തക്കാരെ തിരുകി കയറ്റിയും ജനദ്രോഹപരമായ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടത് സര്‍ക്കാറിന് കനത്ത തിരിച്ചടി നല്കാന് യു.ഡി.എഫ് സജ്ജമാണ്. ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയ ധ്രുവീകരണത്തിന് ഒപ്പത്തിനൊപ്പം മത്സരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിക്ക് ചെലവൂര്‍, ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മുസ്ലിം ലീഗ് വേങ്ങര മണ്ഡലം ഭാരവാഹികളായ എം.എം. കുട്ടി മൗലവി, പി.കെ. അലി അക്ബര്‍, പി.കെ. അസ്ലു, പറമ്ബില്‍ ഖാദര്‍, പി.കെ. മുഹമ്മദലി ഹാജി, എന്‍.ടി. മുഹമ്മദ് ഷരീഫ്, ഫത്താഹ് മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ക്യാപ്റ്റന്‍ റവാസ് ആട്ടീരി മറുപടി പ്രസംഗം നടത്തി.
