പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ഷാഫി പറമ്ബിലിനെതിരെ മത്സരിക്കാനൊരുങ്ങി മുന്‍ ഡിസിസി അധ്യക്ഷന്‍ എ. വി ഗോപിനാഥ്

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്ബിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ് മത്സരിച്ചേക്കും. മുന്‍ എംഎല്‍എ കൂടിയായ ഗോപിനാഥിനെ പിന്തുണക്കുന്ന കാര്യത്തില്‍ സി.പി.എം ഉടന്‍ തീരുമാനമെടുക്കും. പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷനും മുന്‍ എംഎല്‍എയുമാണ് എ.വി ഗോപിനാഥ്

രാഷ്ട്രീയ ശത്രുക്കളോട് ഇല്ലാത്ത ശത്രുതയാണ് കോണ്‍ഗ്രസ് നേതൃത്വം തന്നോട് കാണിച്ചതെന്ന് എ വി ഗോപിനാഥ് പറഞ്ഞു. തന്‍റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. പൊതു പ്രവര്‍ത്തനം നിര്‍ത്താനാകില്ല. ഒന്നു വിളിക്കാന്‍ പോലും ആരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഷാഫി പറമ്ബിലുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയപരമായി യോജിക്കുന്ന കക്ഷിയുമായി മുന്നോട്ട് പോകും. ഒപ്പമുള്ള പ്രവ‍ത്തകരുമായി ആലോചിച്ച്‌ തീരുമാനിക്കും. സി.പി.എമ്മുമായി നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം ഇപ്പോ പ്രവചിക്കാനാകില്ലെന്നും ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *