ഫിലിപ്പീന്‍സില്‍ ദാവോമാര്‍ക്കറ്റില്‍ സ്‌ഫോടനം 12 പേര്‍ മരിച്ചു

ദാവോ: ഫിലിപ്പീന്‍ ദാവോ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനം പ്രസിന്റിനെ ലക്ഷ്യം വച്ചായിരുന്നോ എന്നും സംശയം ശക്തമാകുന്നു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പ്രസിഡന്റ് ഡുട്രെറ്റോ തലനാരിയ്ക്കാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ജന്‍മനാട് കൂടിയാണ് ദാവോ. സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്നും 960 കിലോമാറ്റര്‍ അകലെ ദാവോ സിറ്റിയിലെ മാര്‍ക്കറ്റില്‍ രാത്രിയോടൊയാണ് സ്‌ഫോടനം നടന്നത്. ഫിലിപ്പീന്‍സിലെ തിരക്കുളള മാര്‍ക്കറ്റില്‍ ഒന്നാണ് ദാവോയിലേത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 20 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ദക്ഷിണ ഫിലിപ്പീന്‍സിലെ വലിയ നഗരമാണ് ദാവോ. 10 പേര്‍ മരിച്ചതായിട്ടായിരുന്നു പ്രഥമിക കണക്ക്. പിന്നീട് ഔദ്യോഗിക കണക്കുകള്‍ മരണസംഖ്യ 12 എന്നു സ്ഥിരീകരിച്ചു. ഇസ്ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റ് വിമതരും നിരന്തരം ദാവോനഗരത്തില്‍ അക്രമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഈ അക്രമത്തിനു പിന്നില്‍ ആരാണെന്ന് അധികാരികള്‍ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *