കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ അസമില്‍ സി.എ.എ റദ്ദാക്കും -പ്രിയങ്ക ഗാന്ധി

തേസ്​പുര്‍: കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം അസമില്‍ റദ്ദാക്കുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. അസമില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അവര്‍ തേസ്​പുരിലെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിലാണ്​ സി.എ.എയെ റദ്ദാക്കു​ന്ന പുതിയ നിയമം കൊണ്ടുവരുമെന്ന്​ ആവര്‍ത്തിച്ചത്​. അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വര്‍ഷം മുമ്ബ്​ 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന്​ ഉറപ്പുനല്‍കിയ ബി.ജെ.പി അതിനു പകരം നല്‍കിയത്​ സി.എ.എ ആണെന്നും പ്രിയങ്ക തുറന്നടിച്ചു.

‘അഞ്ചിന ഉറപ്പ്’ കാമ്ബയി​ന്​ ആരംഭം കുറിച്ച അവര്‍, തെരഞ്ഞെടുക്ക​െപ്പട്ടാല്‍ വീട്ടാവശ്യങ്ങള്‍ക്ക്​ 200 യൂനിറ്റ്​ വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും തേയിലത്തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയില്‍ നിന്നും 365 ആക്കി ഉയര്‍ത്തുമെന്നും പറഞ്ഞു. സി.എ.എ എന്നെഴുതി വെട്ടിക്കളഞ്ഞ ചിത്രമുള്ള അസമീസ്​ രീതിയിലുള്ള പരമ്ബരാഗത ഷാള്‍ കഴുത്തിലണിഞ്ഞാണ്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രചാരണത്തിനെത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *